Breaking News

വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം: ഡിവൈഎഫ്ഐ പൂടംകല്ലിൽ പ്രതിഷേധ പ്രകടനം നടത്തി


രാജപുരം: വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു ബ്ലോക്ക്‌ കേന്ദ്രമായ പൂടങ്കല്ലിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഡി വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. പനത്തടി ബ്ലോക്ക്‌ സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും രാജപുരം മേഖലാ പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റിഅംഗവുമായ ഷൈജിൻ കോട്ടക്കുന്ന് അധ്യക്ഷതയും വഹിച്ചു. ബിജീഷ് ബാനം, വൈശാഖ് എന്നിവർ പങ്കെടുത്തു.

No comments