പോലീസ് സേനയെ അടച്ചാക്ഷേപിക്കുമ്പോൾ കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് മനുഷ്യത്വപരമായയൊരു മാതൃക പ്രവർത്തനം
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഡ്യൂട്ടികഴിഞ്ഞു നീലേശ്വേരത്തേക്ക് വരുകയായിരുന്ന കാസർഗോഡ് ജില്ലയിലെ പോലീസിന്റെ ഇന്റർസെപ്റ്റർ വാഹനം കാഞ്ഞങ്ങാട് പടന്നക്കാട് ഭാഗത്ത് എത്തിയപ്പോൾ റോഡിലെ കുഴിയിൽ ബൈക്ക് തെന്നി വീണ് കല്ലൂരാവിയിലെ മുഹമ്മദ് റാഷി എന്നയാൾ റോഡിലേ കുഴിയിൽ ചോരയോലിച്ച് കിടക്കുന്ന അവസ്ഥയിലാണ് പോലീസുകാർ ചെറുപ്പക്കാരനെ കാണുന്നത്. ഒട്ടനവധി വാഹനങ്ങൾ അതുവഴി കടന്നു പോയിരുന്നെങ്കിലും ഒരാൾ പോലും തിരിഞ്ഞു നോക്കാൻ തയ്യാറായില്ല, പോലീസുകാർ കാണുമ്പോൾ ചോര വാർന്ന് ബോധം പോയിരുന്ന അവസ്ഥയിലാണ്, പക്ഷെ പോലീസുകാരെ സഹായിക്കാൻ സിറിൽ എന്ന പടന്നക്കാടുള്ള ഒരു മനുഷ്യ സ്നേഹി ഒപ്പം നിന്നു. അദ്ദേഹം കുറെ വാഹനങ്ങൾക്കായി കൈ കാണിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. കനത്ത മഴ വകവെക്കാതെ ഒടുവിൽ പോലീസുകാർ ഔദ്യോഗിക വാഹനത്തിൽ അപകടം പറ്റിയ ആളെ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും രക്തം വാർന്നു ബോധം പോയി തീരെ അവശനായിരുന്നു, ആളെ തിരിച്ചറിയാത്തനാൽ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. രോഗിയുടെ ബന്ധുക്കളെ അറിയിക്കുന്നവരെ മണിക്കൂറുകളോളം ആശുപത്രിയിൽ നിൽക്കുകയും അതിനു ശേഷം ആൾക്കാരെ അറിയിക്കുകയും രോഗിയെ ആംബുലൻസിൽ കയറ്റി പരിയാരത്തേക്ക് അയക്കുകയും അവിടെ എത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് പോലീസുകാർ വീട്ടിലേക്ക് മടങ്ങിയത്. പാവങ്ങളുടെ കയ്യിലെ പൈസ പിടിച്ചു പറിക്കാൻ നടക്കുന്നവരെന്നും, മനസലിവില്ലാത്ത ക്രൂരൻമാരെന്നു പറഞ്ഞു നടക്കുന്നവരും, കഴിഞ്ഞ ദിവസത്തെ ചെറുപ്പക്കാരുടെ വൈകാരികതയും, നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ഷോ നടത്തുകയും അവർക്ക് വേണ്ടി കോലാഹലങ്ങൾ കാട്ടി കുട്ടിയവരും മനസിലാക്കേണ്ട കാര്യമാണ്, മാധ്യമശ്രദ്ധ കിട്ടാനോ ആളാവാനോ ഒന്നും നിൽക്കാതെ മനുഷ്യത്വപരമായ പ്രവർത്തി ഏറ്റെടുത്ത് നടത്തുക മാത്രമാണ് ഇൻ്റർസെപ്റ്റർ വാഹനത്തിലെ പോലീസ്സ് ഉദ്യോഗസ്ഥർ ചെയ്തത്.
കഴിഞ്ഞ ദിവസം വൈകാരികമായ ചില കാരണങ്ങളാൽ പോലീസ് സേനയെ മൊത്തം കരിവാരി തേക്കുന്നവർക്കുള്ള നിശബ്ദമായ മറുപടിയാണ് ഇത്തരം പോലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യത്തപരമായ സേവനം
No comments