Breaking News

എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കേരള വനവാസി വികാസ കേന്ദ്രം അനുമോദിച്ചു

രാജപുരം -2020-21 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയനേടിയ പാണത്തൂർ, മൈലാട്ടി, ചാമുണ്ഡിക്കുന്ന്, ഓട്ടമല, ചെർണൂർ, കൊളങ്ങരടി, കാനം, കാലിക്കടവ്, നെല്ലിയടുക്കം, പുളിക്കൂർ, എന്നിവിടങ്ങളിലെ കുട്ടികളെ വനവാസി വികാസ കേന്ദ്രത്തിൻ്റെ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. ജില്ല പ്രസിഡണ്ട് ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ, ട്രഷറർ ശ്രീ.കുഞ്ഞമ്പു മാഷ്, സംഘടന സെക്രട്ടറി ശ്രീ. ഷിബു പാണത്തൂർ, ജോയിൻ്റ് സെക്രട്ടറി ഗീത കാനത്തിൽ,  ഗോത്രകല പ്രമുഖ് ശ്രീ.സി.പി.രാമൻകുറ്റിക്കോൽ, ജില്ല കമ്മറ്റിയംഗം കുഞ്ഞിരാമൻ കാനത്തിൽ, പ്രീതി മെമ്പർ, ജയ സുരേഷ് ഓട്ടമല, സരിത ഓട്ടമല, സുന്ദരൻ തുമ്പോടി, സദാനന്ദൻ ചേട്ടൻ ചാമുണ്ഡിക്കുന്ന്, അർജുൻ ഓട്ടമല, അഭിലാഷ് ഓട്ടമല, എന്നിവർ നേതൃത്വം നൽകി.

No comments