Breaking News

പെരിയ-ഒടയംചാൽ റോഡിന് 10 കോടി അനുവദിച്ചു

പെരിയ: പെരിയ-ഒടയംചാൽ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്‌ പൊതുമരാമത്ത് വകുപ്പ് 10 കോടി രൂപ അനുവദിച്ചു. ഈ തുകകൊണ്ട് പെരിയ കവലയിൽനിന്ന് തുടങ്ങി കാഞ്ഞിരയടുക്കം കവലയ്ക്ക് അടുത്തുവരെ 5.5 മീറ്റർ വീതിയിൽ മെക്കാഡം ചെയ്ത് അഭിവൃദ്ധിപ്പെടുത്തും.

റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിയ ജങ്‌ഷനിൽ ഇരുവശങ്ങളിലും കൊരുപ്പുകട്ട പാകും. കൂടാതെ നടപ്പാത, ‌സ്ലാബോടുകൂടിയ അഴുക്കുചാൽ, സൂചനാ ബോർഡ് എന്നിവ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെയ്യും.

സാങ്കേതികാനുമതി വാങ്ങി അടിയന്തരമായി ടെൻഡർ നടപടി സ്വീകരിക്കാൻ എകസിക്യൂട്ടീവ് എൻജിനീയറോട് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ആവശ്യപ്പെട്ടു.

No comments