Breaking News

സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്; സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം


സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.


നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. 

വിശദവിവരങ്ങൾക്കായി www.csebkerala.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 1.


ജൂനിയർ ക്ലാർക്ക്/കാഷ്യർ-225, അസി. സെക്രട്ടറി/മാനേജർ/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-6, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.


അസിസ്റ്റന്റ് സെക്രട്ടറി/മാനേജർ /ചീഫ് അക്കൗണ്ടന്റ്: യോഗ്യത: എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാല ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്നും ബി.എസ്സി./എം.എസ്സി. (സഹകരണം & ബാങ്കിങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.


ജൂനിയർ ക്ലാർക്ക്/കാഷ്യർ: യോഗ്യത: എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. അല്ലെങ്കിൽ തത്തുല്യം.


സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ ബി.ടെക്. അല്ലെങ്കിൽ എം.സി.എ./കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി. എം.എസ്സി. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.


ഡേറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത: (l) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

(ll) കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. (lll) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.


ടൈപ്പിസ്റ്റ്: യോഗ്യത: (l) എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത. (ll) കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ).

No comments