യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ വാക്സിൻ ക്ഷാമത്തിനെതിരെ വെള്ളരിക്കുണ്ട് PHC ക്ക് മുൻപിൽ നിൽപ് സമരം നടത്തി
യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ വാക്സിൻ ക്ഷാമത്തിനെതിരെ വെള്ളരിക്കുണ്ട് PHC ക്ക് മുൻപിൽ നടന്ന നിൽപ് സമരം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിബിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, ഷിഹാബ് കല്ലംഞ്ചിറ, രഞ്ജിത്ത് അരിങ്കല്ല്, ലിബിൻ ആലപ്പാട്ട്, സിജോ മാലോം, പ്രവീൺ ബളാൽ, രാഹുൽ എം. കെ, ആൽബിൻ ചുള്ളി, ആന്റണി ബളാൽ തുടങ്ങിയവർ നേതൃത്വം നൽകി.
No comments