ചെറുപുഴ മഞ്ഞക്കാട് കല്ലങ്കോട് നിയന്ത്രണം വിട്ട ബസ് മൺതിട്ടയിലിടിച്ച് നിരവധി പേർക്ക് പരിക്ക്
ചെറുപുഴ: മലയോര ഹൈവേയിലെ മഞ്ഞക്കാട് കല്ലങ്കോട് നിയന്ത്രണം വിട്ട ബസ് മൺതിട്ടയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം നടന്നത്.ഇരിട്ടിയില്‍ നിന്നും ചെറുപുഴ വഴി പാണത്തൂരേക്ക് പോകുന്ന മന്നാടിയേല്‍ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കല്ലങ്കോട് ഇറക്കത്തിൽ വച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടപെട്ടത്. ബസ് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ ചെറുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments