Breaking News

പാതയോര സൗന്ദര്യവൽക്കരണം നടത്തി വെള്ളരിക്കുണ്ട് ടീം ഏ.കെ.ജി നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ച് ചെടികൾ നട്ടുപിടിപ്പിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടീം ഏ.കെ.ജി നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാതയോരം ശുചീകരിച്ച് സൗന്ദര്യവൽക്കരണം നടത്തി. വെള്ളരിക്കുണ്ട് കാരാട്ട് റൂട്ടിലെഎ.കെ.ജി നഗർ പ്രദേശത്തുള്ള റോഡിൻ്റെ ഇരുഭാഗത്തുമുള്ള കാടുകൾ വെട്ടിത്തെളിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തതിന് ശേഷം വിവിധ തരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിച്ചാണ് ടീം ഏ.കെ.ജി പാതയോര സൗന്ദര്യവൽക്കരണം നടത്തിയത്. തുടർ പ്രവർത്തനം എന്ന നിലയിൽ റോഡരികിൽ നട്ട ചെടികളെ സംരക്ഷിക്കാനും കാടുകൾ വെട്ടിത്തെളിക്കാനുമാണ് ടീം ഏ.കെ.ജി പ്രവർത്തകരുടെ തീരുമാനം. രഘുവരൻ എസ്.കെ, സുകുമാരൻ എം.കെ, മണികണ്ഠകുമാർ, ശ്രീകുമാർ, ശ്രീജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments