Breaking News

കോളേജ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്


കൊല്ലം: കോളജ് വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിരയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ആതിര ജീവനൊടുക്കിയത്.

തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ എത്തിയപ്പോഴാണ് മകളെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സരസ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽക്കാർ ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം ചെമ്പഴന്തി എസ്‌ എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആതിര. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പുനലൂര്‍ പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

No comments