Breaking News

വിദ്യാർത്ഥിക്ക് കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി വാട്സ്പ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകും


കൊന്നക്കാട് :മാലോത് കസബ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ജോമോൾ ആൻസി എന്ന വിദ്യാർത്ഥിനിക്ക് കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി വട്സപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകുമെന്ന് ഗ്രൂപ്പ്‌ അംഗങ്ങൾ ആയ ഗിരീഷ് വട്ടക്കാട്ടും, ഡാർലിൻ ജോർജ് കടവനും പറഞ്ഞു. വീടിന്റെ ആവശ്യത്തിന് ഉള്ള കല്ല് ശ്രമധാനമായ് കൂട്ടായ്മ അംഗങ്ങൾ മലമുകളിലേക്ക് ചുമന്നു കയറ്റി. വാസ യോഗ്യമല്ലാത്ത വീട് പൊളിച്ചു നീക്കുകയും ചെയ്തു. അടുത്ത ദിവസo തന്നെ വീടിന്റെ പണി ആരംഭിക്കും. ബാളാൽ പഞ്ചായത്ത്‌ എട്ടാം വാർഡിൽ ഉള്ള വിദ്യാർത്ഥിയുടെ കഷ്ടപ്പാടിന്റെ കഥ പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ കൂട്ടായ്മ അംഗങ്ങളെ അറിയിക്കുക ആയിരുന്നു. ബിജു ചുണ്ടകാട്ട്, ജോമോൻ പിണക്കാട്ട് പറമ്പിൽ, അമൽ പാരത്താൽ, സാജു സണ്ണി, റിൻസൺ, സജിത്ത് ദേവ്,സോമേഷ്, സുബിത്ത്,വിനോദ് കുമാർ പി ജി, സാജൻ, നിപുൺ, ടോണി എന്നിവർ നേതൃത്വം നൽകി.

No comments