Breaking News

കൊന്നക്കാട് ബസ്റ്റാൻഡും പരിസരവും വൃത്തിയാക്കി വൈറ്റ് ആർമി കൂട്ടായ്മ.


കൊന്നക്കാട് :ദിവസവും 40ൽ അധികം ബസുകൾ വന്ന് പോകുന്ന കൊന്നക്കാട് ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കി സാമൂഹിക സേവനത്തിന്റെ സന്ദേശം വിളിച്ചോതി വൈറ്റ് ആർമി കൊന്നക്കാട് വാട്സാപ് കൂട്ടായ്മ. ഇക്കഴിഞ്ഞ ദിവസം മാലോം കൊന്നക്കാട് റോഡിന്റെ വശങ്ങളിലെ കാട് വെട്ടി തെളിച്ചും കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു. പത്തോളം കെ എസ് ർ ടി സി ബസുകൾ അടക്കം നിരവധി ബസുകൾ രാത്രി പാർക്ക് ചെയ്യുന്ന ബസ്സ്റ്റാന്റും പരിസരവും കാട് മൂടികിടക്കുക ആയിരുന്നു. ഈ സാഹചര്യത്തിലാണ് വൈറ്റ് ആർമി കൂട്ടായ്മ അംഗങ്ങൾ നിസ്വാർത്ഥ സേവനവുമായ് മുന്നോട്ട് വന്നത്. ഹരീന്ദ്രൻ ടി.പി, ബിനു തൊട്ടോൻ, രതീഷ് ഒന്നാമൻ, ഹരികുമാർ, സിജുക്കുട്ടൻ, വിനോദ്, ബാലകൃഷ്ണൻ പി വി, ശ്രീജിത്ത്‌ തേങ്കയം, റോബിൻ അലീന, മോഹനൻ കെ.കെ നഗർ, മുസ്തഫ പി.പി, ഷംസുദ്ധീൻ, ബിജു മേലേമുറി എന്നിവർ നേതൃത്വം നൽകി

No comments