Breaking News

വെള്ളരിക്കുണ്ട് കാറളം പട്ടികവർഗ്ഗകോളനിയിൽ ഓണകിറ്റുമായി നീലേശ്വരം ടൗൺലയൺസ് ക്ലബ് പ്രവർത്തകർ എത്തി



വെള്ളരിക്കുണ്ട് : കോവിഡ് രോഗ വ്യാപനം ഉണ്ടായ വെള്ളരിക്കുണ്ട് കാറളംപട്ടിക വർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഓണവിഭവങ്ങൾ ഒരുക്കാൻ ഭക്ഷണ സാധങ്ങളുമായി നീലീശ്വരം ടൗൺ ലയൺസ് ക്ലബ്ബ് പ്രവർത്തകർ എത്തി


കോവിഡ് രോഗ വ്യാപനം മൂലം രണ്ടാഴ്ചയോളം അടച്ചിട്ടബളാൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പ്പെട്ട കാറളം പട്ടിക വർഗ്ഗ കോളനിയിലെ 28 കുടുംബങ്ങൾക്കാണ് നീലീശ്വരം ടൗൺലയൺസ് ക്ലബ് പ്രവർത്തകർ ഓണ സദ്യ ഒരുക്കുവാനാനുള്ള പലവ്യഞ്ജന സാധനങ്ങളു മായി എത്തിയത്.പച്ചക്കറികൾ ഒഴികെയുള്ള മുഴുവൻ സാധനങ്ങളും അടങ്ങിയ കിറ്റാണ് നൽകിയത്.


കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം കിറ്റുകൾ അർഹത പെട്ടവർക്ക്  കൈമാറി. ചടങ്ങിൽ ടൗൺലയൺ ക്ലബ് പ്രസിഡന്റ് എ. സി രാഗേഷ് അധ്യക്ഷത വഹിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു കെ, ആർ. ഗോവിന്ദൻ കീലത്ത്‌, സുധീഷ് പുങ്ങംചാൽ, സതീശൻ ടി. റിട്ട എസ്. ഐ. പത്മനാഭൻ, വിനു മൈമൂൺ, ടി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.

No comments