Breaking News

ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല മൂന്ന് വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; 33 മൈക്രോ കണ്ടെയ്ൻമെൻറ് സോണുകൾ


2021 ആഗസ്റ്റ് 11 മുതൽ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇൻഫെക്ഷൻ - ജനസംഖ്യാ അനുപാതം (WIPR) എട്ടിനു മുകളിൽ വരുന്ന, കാസർകോട് നഗരസഭയിലെ ആറാം വാർഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാർഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാർഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും 33 വാർഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല  

അഞ്ചിൽ അധികം ആക്റ്റീവ് കേസുകൾ ഒരു പ്രത്യേക പ്രദേശത്തു കേന്ദ്രീകരിച്ച 33 വാർഡുകളെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളായി

പ്രഖ്യാപിച്ച് ഉത്തരവായി. അജാനൂർ പഞ്ചായത്ത്: കൊളവയൽ-വാർഡ് 16, ചിത്താരി കടപ്പുറം-വാർഡ് 20, കല്ലിങ്കാൽ-വാർഡ് 19.

ബളാൽ പഞ്ചായത്ത്: കോട്ടക്കുളം-വാർഡ് 13, മുണ്ടമണി-വാർഡ് 3.

ബേഡഡുക്ക: പൊളിയൻകുന്ന്-വാർഡ് 6, ഉരുളാൽ-വാർഡ് 6.

ചെങ്കള: കല്ലക്കട്ട-വാർഡ് 1, ബാലടുക്ക-വാർഡ് 7.

ചെറുവത്തൂർ: പയ്യങ്കി-വാർഡ് 13, കണ്ണങ്കൈ-വാർഡ് 13

ദേലംപാടി: മൊഗേർ-വാർഡ് 14

കള്ളാർ: ചെറുപനത്തടി കോളനി-വാർഡ് 7

കയ്യൂർ-ചീമേനി: ചീമേനി-വാർഡ് 11, പിലാംതോലി-വാർഡ് 12, പുലിയന്നൂർ-വാർഡ് 6

കുറ്റിക്കോൽ: ശാസ്ത്രി നഗർ എസ്.ടി കോളനി-വാർഡ് 9

മൊഗ്രാൽ പുത്തൂർ: ആസാദ് നഗർ-വാർഡ് 7

മുളിയാർ: മുല്ലച്ചേരിയടുക്കം-വാർഡ് 13, കാനത്തൂർ-വാർഡ് 8

പടന്ന: കിനാത്തിൽ-വാർഡ് 7, മച്ചിക്കാട്ട്-വാർഡ് 12

പിലിക്കോട്: കുന്നുംകിണറ്റുകര-വാർഡ് 5, പടിക്കീൽ-വാർഡ് 6, മാണിയാട്ട്

സെന്റർ-വാർഡ് 13

തൃക്കരിപ്പൂർ: കുറ്റിച്ചി-വാർഡ് 13.

വലിയപറമ്പ: ഇടയിലെക്കാട്-വാർഡ് 2

വെസ്റ്റ് എളേരി: അടുക്കളക്കണ്ടം-വാർഡ് 7, അതിരുമാവ്-വാർഡ് 9, ആലത്തടി-വാർഡ് 10, ചെന്നടുക്കം-വാർഡ് 13, മണ്ഡപം-വാർഡ് 14, പാലക്കുന്ന്-വാർഡ് 15

 മാക്രോ, മൈക്രോ കൺടെയിൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങൾ എന്നിവയ്ക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്. സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്താവുന്നതാണ്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ ബാങ്കുകൾ, മറ്റ് ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കടകൾ, മാർക്കറ്റുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ (ഔട്ട്ഡോർ) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിങ്കൾ മുതൽ ശനി വരെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. 25 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ഒരാൾ എന്ന കണക്കിൽ അനുവദനീയമായ ആൾക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താവുന്നതാണ്. സന്ദർശകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ചുമതലപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് മാളുകളിലെ കടകൾക്കും പ്രവർത്തിക്കാവുന്നതാണ്.

 കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവർക്കോ മാത്രമേ മേൽ പറഞ്ഞ സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. മുതിർന്നവരോടൊപ്പമുള്ള കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല. അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് പുറത്തു പോകാൻ വീട്ടിൽ മറ്റാരും ഇല്ലാത്ത സാഹചര്യത്തിൽ വാക്സിൻ ലഭിച്ചിട്ടില്ലാത്തവർ, രോഗം, അലർജി തുടങ്ങിയ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാത്തവർ എന്നിവർക്കും പോകാവുന്നതാണ്.

No comments