Breaking News

കണ്ടൈൻമെന്റ് സോണിയി പ്രഖ്യാപിച്ച കോടോംബേളൂർ ഒമ്പതാം വാർഡ് അട്ടക്കണ്ടത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജാഗ്രതസമിതി യോഗം ചേർന്നു


ഇടത്തോട്: കണ്ടൈൻമെന്റ് സോണിയി പ്രഖ്യാപിച്ച കോടോംബേളൂർ ഒമ്പതാം വാർഡ് അട്ടക്കണ്ടത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജാഗ്രതസമിതി യോഗം ചേർന്നു

യോഗ തീരുമാനങ്ങൾ ചുവടെ



ജനങ്ങൾ കൂടുതൽ ജാഗ്രത  പാലിക്കണം.

കോവിഡിനെ പലരും നിസാരമായി കാണുന്ന സമീപനം സമൂഹത്തിൽ  വലിയ ആഘാതം  സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി...


1.മൈക്രോക്ലസ്റ്റർ കെയർ ടെയ്ക്കർമാരുടെ നേതൃത്വത്തിൽ  വാർഡിലെ മുഴുവൻ വീടുകളിലും ജാഗ്രത  സന്ദേശം എത്തിക്കാൻ തീരുമാനിച്ചു.


2.ഓണത്തോടനുബന്ധിച്ച്  കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ മുഴുവൻ ആളുകൾക്കും നിർദ്ദേശം നൽകാനും വ്യാജ മദ്യ വില്പനക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.


3. കോവിഡ് ബാധിച്ച ആളുകൾ ചികിത്സയിൽ  കഴിയുന്നുണ്ടെന്ന് ഉറപ്പ്‌ വരുത്താനും രോഗികളുമായി സമ്പർക്കത്തിൽ വരുന്നവരെ ക്വാറന്റയിനിൽ നിർത്താനും  കൃത്യമായി ഇത് വിലയിരുത്താൻ ആശ വർക്കർമാർ  കെയർ ടേയ്ക്കർമാർ തുടങ്ങിയവരെ  ചുമതലപ്പെടുത്താനും  തീരുമാനിച്ചു.


4.കോവിഡ് ലക്ഷണം  കാണിക്കുന്ന പലരും  സ്വയം ചികിത്സ തേടുന്നതായി കാണുന്നു... 

ഈ നിലപാട്  കുറ്റകാരമാണ്..

ഇങ്ങനെ ചെയ്യുന്നവർ  ഭാവിയിൽ  മറ്റ് പലരോഗങ്ങൾക്കും വിധേയമാവുകയും  രോഗവാഹകരായി മാറുകയും ചെയ്യുന്നു.

 ഇങ്ങനെ ചെയ്യുന്ന ആളുകളെ കണ്ടെത്തി  പകർച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം പിഴ,  FIR ഇട്ട് കേസ് എടുക്കാൻ തുടങ്ങി   സെക്ടർ മജിസ്സ്‌ട്രെറ്റ്, പോലീസ് എന്നിവരുടെ സഹായം തേടാൻ തീരുമാനിച്ചു...


5.കടകളിൽ അനാവശ്യമായി ആളുകൾ കൂടിയിരിക്കുന്നതായി കാണുന്നു..

കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പ്രവർത്തിക്കുന്ന  കടകളിലെ  ഉടമകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ  അധികാരികളുടെ  സഹായം തേടാൻ തീരുമാനിച്ചു..


6.സെക്ടറൽ മജിസ്‌ട്രേറ്റ്, പോലീസ് എന്നിവരുടെ പരിശോധനകൾ കർശനമാക്കും.നോഡൽ ഓഫീസർമ്മാർ, പഞ്ചായത്ത് അധികൃതർ, പോലീസ്, ഹെൽത്ത്‌ ഡിപ്പാർട്മെന്റിലെ  ഉദ്യോഗസ്ഥർ തുടങ്ങി  കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുന്നവർക്കെതിരെ അപമര്യാദയായി പെരുമാറുന്നവർക്കെതിരെ  കർശനനടപടികൾ സ്വീകരിക്കുന്നതാണ്.




യോഗത്തിൽ വാർഡ് മെമ്പർ  എം വി ജഗന്നാഥ്‌ അധ്യക്ഷനായി മുൻ വാർഡ് മെമ്പർമാരായ മധു കോളിയാർ, പി വി ശശിധരൻ, നോഡൽ ഓഫീസർമാരായ  മനോജ്‌ ചാക്കോ, ശാലിനി ഗോപാലൻ, ആശ വർക്കർമാർ ബിൻസി,സഫീല എഡിഎസ് സെക്രട്ടറി ശ്രീജകുമാരി, ശശികല വി വി, സേതുനാഥ് സി വി, വി ഭാസ്കരൻ, എം  വി തമ്പാൻ, ജോസഫ് ആന്റണി, രാമകൃഷ്ണൻ കോളിയാർ  എന്നിവർ സംസാരിച്ചു...

ജാഗ്രത സമിതി കൺവീനർ രാധ പി വി സ്വാഗതവും അംഗൻവാടി വർക്കർ സുലോചന നന്ദിയും പറഞ്ഞു

No comments