Breaking News

ആറ്റിങ്ങൽ കോരാണിയിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു നാല് പേർക്ക് പരിക്ക്


തിരുവനന്തപുരം: ആറ്റിങ്ങൽ കോരാണിയിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരിക്കേറ്റ നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയപ്രഭു(38) ആറ്റിങ്ങൽ ആണ് മരിച്ചത്. തേവലക്കര സ്വദേശികളായ വിനോദ് (39), ബിജു (50), സന്ധ്യ (36)  സനോജ് (37) കൊട്ടിയം എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആംബുലൻസിൽ രോഗികൾ ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. പരിക്കേറ്റവരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.  ജയപ്രഭുവിനെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്

No comments