Breaking News

തീവണ്ടിയാത്രക്കിടെ എം.പി രാജ്മോഹൻ ഉണ്ണിത്താന് നേരെ കൈയ്യേറ്റ ശ്രമം; രണ്ടു പേരെ കോൺഗ്രസിൽ നിന്നും സസ്പെൻ്റ് ചെയ്തു

കാസർകോട്: മാവേലി എക്സ്പ്രസിൽ വെച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പിയുമായി വഴക്കുണ്ടാക്കിയ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത്, മുൻ നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറടി എന്നിവരെ  കോൺഗ്രസിൽ നിന്നും അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സസ്പെന്റ് ചെയ്തു. ഒപ്പം ഇവർക്ക് ഷോക്കോസ് നോട്ടീസും നൽകി. തൃപ്തികരമായ മറുപടി നൽകിയില്ലങ്കിൽ പുറത്താക്കും. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ തീവണ്ടിയിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോഴാണ് കമ്പാർട്ടുമെന്റിൽ കയറി എം പിയെ ചോദ്യം ചെയ്യുന്നതും എം പി തിരിച്ച് ദേഷ്യപ്പെടുന്നതും.

No comments