Breaking News

പെരിയ ഇരട്ട കൊലപാതക കേസ്: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി


കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍വച്ച്‌ കാണാതായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ആണ് കാണാതായത്.

കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായിരിക്കുന്നത്. ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ്‌ വ്യാപക തിരച്ചില്‍ തുടങ്ങി.

കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മേയ് 17നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു

No comments