Breaking News

വി.കെ അസീസ് മങ്കയത്തിന് വെസ്റ്റ് എളേരി ഗ്ലോബൽ കെ എം സി സി കമ്മറ്റിയുടെ ആദരവ്


വെള്ളരിക്കുണ്ട്:  മലയോര മേഖലയിലെ  സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ വെള്ളരിക്കുണ്ടിലെ പ്രവാസി വ്യവസായി വി കെ  അസീസ്  മങ്കയത്തിന് കെ എം സി സി യുടെ ആദരം. വെസ്റ്റ് എളേരി പഞ്ചായത്ത്  ഗ്ലോബൽ കെ എം സി സി കമ്മിറ്റി നൽകുന്ന സ്നേഹോപഹാരം പ്രസിഡണ്ട്  ടി.എച്ച് അബ്ദുൾ ഖാദര്‍  വി കെ  അസീസ് മങ്കയത്തിനു കൈമാറി.  പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ജാതിയിൽ അസൈനാർ, ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് പി.സി ഇസ്‌മായിൽ, പഞ്ചായത്ത് മെമ്പർ റൈഹാനത്ത് ടീച്ചർ, ഗ്ലോബൽ കെ എം സി സി  ട്രഷറർ ഏ.കെ അഷ്റഫ് കുപ്പരയിൽ, ഉപദേശക സമിതിയംഗം പി.കെ.സി ഷംസുദ്ധീൻ, ഗ്ലോബൽ കെ എം സി സി  ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദലി പെരുമ്പട്ട,  വൈസ് പ്രസിഡണ്ട് ഏ.ജി ആബിദ് അരിയങ്കൽ, സെക്രട്ടറി എം.സിദ്ധീഖ് പെരുമ്പട്ട എന്നിവർ സംബന്ധിച്ചു.

No comments