Breaking News

വെസ്റ്റ്എളേരി മുസ്ലീം ലീഗ് നേതൃസംഗമവും ഉപഹാര സമർപ്പണവും നടത്തി

കുന്നുംകൈ: സ്വാതന്ത്രദിനത്തിൽ വെസ്റ്റ്എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും, എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥി ക്കൾക്കുള്ള അനുമോദനവും കോവിഡ് വളണ്ടിയർക്കുള്ള ഉപഹാര സമർപ്പണവും നടത്തി.പെരുമ്പട്ട മുസ്ലീം ലീഗ് ഓഫീസിൽ നടന്ന പരിപാടി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി അഡ്വ.എം.ടി.പി.ഖരീം ഉൽഘാടനം ചെയ്തു. ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ ലത്തീഫ് നീലഗിരി വിദ്യാർത്ഥികൾക്കുള്ള ഉപഹാരം നൽകി. ഗ്ലോബൽ കെ.എം.സി.സിയുടെ ധനസഹായ വിതരണം പ്രസിഡൻ്റ് ടി.എച്ച്.ഖാദർ വിതരണം ചെയ്തു. എം.മുഹമ്മദലി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാസൽഖൈമ കെ.എം.സി.സി.ആക്ടിംഗ് സെക്രട്ടറി ബഷീർ മാലോം, മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഉമർ മൗലവി എന്നിവർ വളണ്ടിയർ മാർക്കുള്ള ഉപഹാരം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എ.ദുൽകിഫിലി, ട്രഷറർ എ.വി.അബ്ദുൾ ഖാദർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ, വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർ, യു.ഡി.എഫ് ചെയർമാൻ എം.അബൂബക്കർ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അബൂബക്കർ കാക്കടവ്, മണ്ഡലം എം.എസ്.എഫ് സെക്രട്ടറി പി.പി.സി.ശുഹൈൽ, കെ. അഹമ്മദ് കുഞ്ഞി, മുഹമ്മദലി മൗലവി, എൻ.പി.അബ്ദുൾ റഹ്മാൻ, പുഴക്കര അബ്ദുൾ റഹ്മാൻ, കെ.എം.സി.സി നേതാക്കളായ അഷ്റഫ് കുപ്പര കാക്കടവ്, നാസർ പുഴക്കര മൗക്കോട്, ആബിദ് അരിയങ്കല്ല്, ഹക്കീം ഹസനി, എന്നിവർ സംബന്ധിച്ചു.

No comments