Breaking News

വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സിൽ നടന്നുവന്ന ദേശീയ വടംവലി മത്സരത്തിനുള്ള കേരള ടീമിന്റെ പരിശീലനത്തിന് ഇന്ന് സമാപനം ടീം നാളെ രാജസ്ഥാനിലേക്ക് പുറപ്പെടും


വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ദേശീയ വടംവലി മത്സരത്തിനുള്ള കേരള ടീമിന്റെ പരിശീലനത്തിന് ഇന്ന് സമാപനം.

രാജസ്ഥാനിലെ ബിക്കാനീറിൽ വച്ച് നടക്കുന്ന ദേശീയ വടംവലി മത്സരത്തിനുള്ള പുരുഷ, വനിതാ വടംവലി ടീമിൻ്റെ പരിശീലനമാണ് ഇന്ന് സമാപിക്കുന്നത്. സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാംകുളമാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. വടംവലി അസോസിയേഷൻ സെക്രട്ടറിയേറ്റ് മെമ്പർ പ്രൊഫസർ രഘുനാഥ്, കാസർഗോഡ് ജില്ലാ സെക്രട്ടറി ഹിറ്റ്ലർ എം ജോർജ്, പ്രിൻസിപ്പൽ കെ കെ ഷാജു, മുഖ്യാധ്യാപിക കെ എം അന്നമ്മ സിസ്റ്റർ ടെസിൻ , ജിമ്മി ഇടപ്പാടിയിൽ , ജിമ്മി മാത്യു എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞവർഷം ദേശീയ വടംവലി മത്സരത്തിൽ എല്ലാ വിഭാഗങ്ങളിലും വിജയം നേടിയ ടീമിൻ്റെ പരിശീലനം മലയോരത്ത് ലഭിച്ചതിൻ്റെ ആവേശത്തിലാണ് ജനങ്ങൾ. ബാബു കോട്ടപ്പാറ, മുകേഷ് കണ്ണൂർ എന്നിവരാണ് പരിശീലകർ. ടീം നാളെ രാജസ്ഥാനിലേക്ക് പുറപ്പെടും.

No comments