Breaking News

കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് യുവമോർച്ച പ്രവർത്തകർ പഞ്ചായത്തോഫീസ് മാർച്ച് നടത്തി


കരിന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് വേണ്ടി പഞ്ചായത്ത് തലത്തിൽ അനധികൃത ധനസമഹരണം നടത്തിയെന്നും, കൈനി 440 കെ.വി സബ്ബ് സ്റ്റേഷൻ സ്ഥലവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നും ആരോപിച്ചാണ് യുവമോർച്ച നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. 

കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്യ്തു . കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി രാജി വെച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രീതിയിൽ ഉള്ള സമര പരിപാടികൾ സങ്കടിപ്പിക്കുമെന്നു പരിപാടി ഉദ്ഘാടനം ചെയ്ത് ബളാൽ കുഞ്ഞിക്കണ്ണൻ പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്ത മത്ത് , ബി ജെ പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.സി.പത്മനാഭൻ , ബി ജെ പി മണ്ഡലം കമ്മറ്റി അംഗം എസ്.കെ ചന്ദ്രൻ , മഹിളമോർച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രവതി മേലത്ത് തുടങ്ങിയവർ നേതൃത്വം നൽകി. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് കിരൺരാജ് സ്വാഗതവും ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബു പുതുകുന്ന്  നന്ദിയും പറഞ്ഞു.

No comments