Breaking News

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടത്തിൽ മൂന്ന് വയസുകാരൻ ഓസ്റ്റിൻ ക്ലോക്കിലെ ഏത് സമയവും മന:പാഠമായി പറയാനുള്ള കഴിവിനാണ് അംഗീകാരം


ചേർപ്പ്: വെറും മൂന്ന് വയസ് പ്രായത്തില്‍ ക്ലോക്കിലെ ഏത് സമയവും മന:പാഠമായി പറയുന്ന ഓസ്റ്റിന്‍ ബ്രയണിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടം


ചേര്‍പ്പ് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പെരിഞ്ചേരി വീട്ടില്‍ ബ്രയണ്‍ ആഗസ്റ്റിന്‍ ഡേവിഡിന്റെയും ഡോ. സിന്റ എസ്. ഊക്കന്‍ ദമ്പതികളുടെ മകനാണ് ഓസ്റ്റിന്‍ ബ്രയണ്‍. ചേര്‍പ്പ് ലൂര്‍ദ്ദ്മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ ഓസ്റ്റിന്‍ അമ്മ സിന്റ കാണിച്ച്‌ നല്‍കിയ ക്ലോക്കിലെ സമയം ഗൃഹസ്ഥമാക്കിയാണ് കൃത്യ സമയം പറയാന്‍ ആരംഭിച്ചത്. നിമിഷങ്ങള്‍ക്കകം ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും സമയം പറയും.

ഇത് കണ്ട വീട്ടുകാര്‍ മകനിലെ കൗതുക കാഴ്ച വീഡിയോയാക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സ് അധികൃതര്‍ക്ക് അയച്ചു . കഴിഞ്ഞ ദിവസമാണ് ഓസ്റ്റിന്റെ റെക്കോഡ് നേട്ടം ഔദോഗിക പ്രഖ്യാപനമായി വന്നത്. ഇന്ത്യ ബുക്ക് റെക്കോഡ്സിന് അര്‍ഹമായ മെഡല്‍, സര്‍ട്ടിഫിക്കറ്റ്, പേന, ബാഡ്ജ് എന്നിവ ലഭിച്ചു. സൈക്ലിംഗ് അടക്കമുള്ള കായിക രംഗത്തും സജീവമാണ് ഓസ്റ്റിന്‍

No comments