Breaking News

ജില്ലയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്‌സിനേഷൻ യജ്ഞം ആഗസ്റ്റ് 14ന് കൂടി നടക്കും ; ജില്ലാ കളക്ടർ


ജില്ലയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 വാക്‌സിനേഷന്‍  യജ്ഞം ജില്ലയില്‍ ആഗസ്റ്റ് 14ന് കൂടി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ആദ്യ ഡോസ് ലഭിക്കാന്‍ വാക്‌സീന്‍ ബാക്കിയുള്ള മുഴുവനാളുകളും തിരിച്ചറിയല്‍ രേഖ സഹിതം അവരവരുടെ പഞ്ചായത്തുകളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍  സ്വീകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡ്-19 മൂന്നാം തരംഗം വരികയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാരില്‍ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലാകാനും മരണം സംഭവിക്കാനും സാധ്യതയുള്ളതിലാനാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക ക്യാമ്പയ്നിലൂടെ വാക്സിനേഷന്‍ നല്‍കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

No comments