കളരിപയറ്റിൽ നാടിന് അഭിമാനമായി ചെറുപുഴ സ്വദേശിനി ആൻ മേരി സേവ്യർ
ചെറുപുഴ : മലയോരത്തിന് അഭിമാനമായി കളരി പയറ്റിൽ ഉറുമി വിഭാഗത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന, ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനവും നേടി ചെറുപുഴ സ്വദേശിനി ആൻ മേരി സേവ്യർ. ഐ.എൻ.റ്റി.യു.സി ചുമട്ടു തൊഴിലാളി കൂടിയായ സാജു മണിമലക്കുന്നേലിന്റെ മകളാണ് ഈ ഒൻപതാം ക്ലാസുകാരി. ചെറുപുഴ സെന്റ്.മേരീസ് സ്കൂൾ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.പൊതുവെ ഇത്തരം കാര്യങ്ങളിൽ മടിച്ചു നിൽക്കുന്ന പെൺകുട്ടികൾക്കും പുതു തലമുറയ്ക്കും ആൻ മേരിയുടെ ഈ നേട്ടം മാതൃകയാവുമെന്നത് പ്രതീക്ഷയാണ്.
No comments