Breaking News

ഓണാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

 


കാസറഗോഡ് : ജില്ലയിൽ കോവിഡ് വ്യാപന തോത് ഉയർന്നു  നിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചു നടത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന്  പാലിക്കണമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .കെ അർ രാജൻ  അഭ്യർത്ഥിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈസർ , സാമൂഹിക അകലം എന്നിവയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും സമൂഹ  സദ്യകളും ഒഴിവാക്കണം. ബന്ധു സന്ദർശനങ്ങൾ ഒഴിവാക്കണം 

അത്യാവശ്യത്തിനു മാത്രമേ യാത്രകൾ നടത്താവൂ.കടകളിൽ പോകുമ്പോൾ കുട്ടികളെ കൂടെ കൂട്ടരുത്
പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പർക്ക സാധ്യതകളിൽ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം. രോഗ ലക്ഷണമുള്ളവരും കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായവരും ഉടൻ തന്നെ കോവിഡ് -19 ടെസ്റ്റിന്  വിധേയരാകണം.

 വാക്സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ വാക്സിനെടുത്ത് സുരക്ഷിതരാകണം.കോവിഡ് മുക്തമായ ഒരു നാടിനുവേണ്ടി നമുക്ക് നമ്മുടെ ആഘോഷങ്ങൾ ആൾക്കൂട്ടമില്ലാതെ അർത്ഥവത്തായി ആഘോഷിക്കാം.

No comments