കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ജന്മദിനാo ആഘോഷിച്ചു
വള്ളിക്കടവ് :മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡി സി സി അംഗം എൻ ടി വിൻസെന്റ് ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഡാർലിൻ ജോർജ് കടവൻ അദ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ജെസ്സി ചാക്കോ, മിഥുൻ കച്ചിറമറ്റം, അമൽ പാരത്താൽ, ജോമോൻ പിണകാട്ട് പറമ്പിൽ, സുബിത് ചെമ്പകശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സോമേഷ് നന്ദി പറഞ്ഞു.
No comments