ചെറുവത്തൂരിൽ വീണ്ടും വാഹന അപകടം മീൻലോറി നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു
ചെറുവത്തൂർ :തിങ്കളാഴ്ച രാത്രി 12 മണിയോട് കൂടി ചെറുവത്തൂർ ദേശീയ പാതയിലെ ഐസ്സ് പ്ലാന്റിന് സമീപം വളവിൽ ആലപ്പുഴയിൽ നിന്നും മീൻ കയറ്റി മംഗലാപുരത്തേയ്ക്ക് പോകുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് താഴ്ച്ചയിലേക്കു കൂപ്പുകുത്താനായ നിലയിൽ ആയതിനാൽ തൃക്കരിപൂരിൽ നിന്നും അഗ്നിശമന സേനയെത്തി വാഹനം നേരെ നിർത്തുന്നതിനുള്ള സഹായങ്ങൾ ഒരുക്കി കൊടുത്തു. ആർക്കും പരിക്കില്ല .ചെറുവത്തൂർ ഞാണങ്കൈ വളവിൽ രാത്രി തടി കയറ്റിയ ലോറി അപകടത്തിൽ പെട്ടിരുന്നു, കാസർകോടു ഭാഗത്തു നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്നു ലോറി .
No comments