Breaking News

ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല ജില്ലയിൽ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി


 

ആഗസ്റ്റ് 18 മുതൽ 24 വരെയുള്ള ആഴ്ചയിൽ പ്രതിവാര ഇൻഫെക്ഷൻ-ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആർ) എട്ടിനു മുകളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളൊന്നും ജില്ലയിൽ ഇല്ല. അതിനാൽ ജില്ലയിൽ മാക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഇല്ല. ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. ഡബ്ല്യു.ഐ.പി.ആർ അഞ്ചിനു മുകളിൽ വരുന്ന കള്ളാർ, കോടോം-ബേളൂർ, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം നഗരസഭയിലെ 8, 10, 22, 24 വാർഡുകൾ, കാഞ്ഞങ്ങാട് നഗരസഭയിലെ 10, 15, 24 വാർഡുകൾ കാസർകോട് നഗരസഭയിലെ പത്താം വാർഡ് എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനവും പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. അഞ്ചിൽ അധികം ആക്റ്റീവ് കേസുകൾ ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച 30 പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഈ പ്രദേശങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
ബളാൽ പഞ്ചായത്ത്: കോട്ടക്കുളം-വാർഡ് 13, മുണ്ടമണി- വാർഡ് 3
ബേഡഡുക്ക: വാവഡുക്കം കോളനി- വാർഡ് 11, കൂവാര- വാർഡ് 15, എടപ്പണി- വാർഡ് 14, കരിപ്പാടകം- വാർഡ് 1
ചെങ്കള: ബാലടുക്ക-വാർഡ് 7
ചെറുവത്തൂർ: തലക്കാട്ട്-വാർഡ് 16, തെക്കേമുറി-വാർഡ് 7
ഈസ്റ്റ് എളേരി: കാവുംതല-വാർഡ് 4
കള്ളാർ: കൊല്ലരംകോട് എസ്.ടി കോളനി-വാർഡ് 12
കയ്യൂർ-ചീമേനി: അത്തൂട്ടി-വാർഡ് 10
കുമ്പഡാജെ: പൊടിപ്പള്ളം-വാർഡ് 1, പഞ്ചരിക്ക-വാർഡ് 12
കുറ്റിക്കോൽ: ശാസ്ത്രി നഗർ എസ്.ടി കോളനി-വാർഡ് 9
മുളിയാർ: അമ്മങ്കോട്-വാർഡ് 3, നെല്ലിക്കാട്-വാർഡ് 15
പടന്ന: കിനാത്തിൽ-വാർഡ് 7, മച്ചിക്കാട്ട്-വാർഡ് 12
പിലിക്കോട്: കുന്നുംകിണറ്റുകര-വാർഡ് 5, ആനിക്കാടി-വാർഡ് 4, പടിക്കീൽ-വാർഡ് 6, ചന്തേര-വാർഡ് 12, പിലിക്കോട് വയൽ-വാർഡ് 16
പുല്ലൂർ-പെരിയ: കടയങ്ങാനം-വാർഡ് 17
വെസ്റ്റ് എളേരി: കാവുങ്കയം-വാർഡ് 8, മാങ്കോട്-വാർഡ് 4, ആലത്തോട്-വാർഡ് 10, അതിരുമാവ്- വാർഡ് 9, പാലക്കുന്ന്-വാർഡ് 15
മൈക്രോ കൺടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങൾ എന്നിവയ്ക്ക് രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്. സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ മൈക്രോ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.


ജില്ലയിലെ മറ്റ് (മേൽ പട്ടികകളിൽ ഉൾപ്പെടാത്ത) പ്രദേശങ്ങളിൽ ബാങ്കുകൾ, മറ്റ് ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കടകൾ, മാർക്കറ്റുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ (ഔട്ട്‌ഡോർ) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിങ്കൾ മുതൽ ശനി വരെ, രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. 25 സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് ഒരാൾ എന്ന കണക്കിൽ അനുവദനീയമായ ആൾക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താവുന്നതാണ്. സന്ദർശകർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് മാളുകളിലെ കടകൾക്കും പ്രവർത്തിക്കാവുന്നതാണ്

No comments