Breaking News

അകാലത്തിൽ പൊലിഞ്ഞ യുവനേതാവ് പരപ്പ കനകപ്പള്ളിയിലെ വിനോജ് മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി



വെള്ളരിക്കുണ്ട് : കൽക്കത്തയിൽ വെച്ച് നിര്യാതനായ യൂത്ത്‌ കോൺഗ്രസ്സ് മുൻ ബളാൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് വിനോജ് മാത്യുവിന് നാടിന്റെ അന്ത്യാഞ്ജലി.


ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ  നെടുമ്പാശേരിയിൽ എത്തിയ  മൃതദേഹം റോഡ് മാർഗം വൈകിട്ട് അഞ്ചു മണിയോടെ വെള്ളരിക്കുണ്ടിൽ എത്തിച്ച് പുതിയ ബസ്റ്റാന്റ് പരിസരത്ത്‌ പൊതു ദർശനത്തിന് വെച്ചു.


 ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ, ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം, ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. പി ജോസഫ് എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.


രാജ് മോഹൻ ഉണ്ണിത്താൻ എം. പി, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.സി.എ ലത്തീഫ്, യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി. പ്രദീപ്‌ കുമാർ. ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡന്റ് പി. ജി. ദേവ് , ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോമോൻ ജോസ്,

 പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ  ഷോബി ജോസഫ്, സി.രേഖ, ബളാൽ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  അലക്സ് നെടിയകാല, ടി. അബ്ദുൾ കാദർ, ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി, മഹിളാ കോൺഗ്രസ്സ് നേതാവ് മീനാക്ഷി ബാലകൃഷ്ണൻ, വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് ജിമ്മി എടപ്പാടിയിൽ,ഡി.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ,വെള്ളരിക്കുണ്ട് ഫെറോന വികാരി ഡോ. ജോൺസൺ അന്ത്യാങ്കുളം, വാർഡ് മെമ്പർ വിനു കെ. ആർ, വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സാജൻ ജോസഫ്, ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി സണ്ണി കള്ളുവേലി, ടോമി വട്ടക്കാട് തുടങ്ങി നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു.


പിന്നീട് പരപ്പയിലും കനകപള്ളിയിലും വിനോജ് മാത്യുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നാടിന്റെ നാനാഭാഗത്ത്‌ നിന്നും നിരവധി ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയിരുന്നു.


 വീട്ടിൽ വെച്ച് നടന്ന അന്ത്യശുഷ്രൂഷ ചടങ്ങുകൾക്ക് ശേഷം രാത്രി എട്ടു മണിയോടെ വിനോജ് മാത്യുവിന്റെ മൃതദേഹം  കനകപ്പള്ളി സെന്റ് മാർട്ടിൻ ഡിപോറസ് ദേവാലയ സെമിത്തേരി യിൽ സംസ്കരിച്ചു.


രാഷ്ട്രീയ പ്രവർത്തകൻ എന്നതിനപ്പുറം മികച്ച സംഘാടകനും സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവരുമായി അടുത്ത വ്യക്തി ബന്ധം പുലർത്തിയ ആളായിരുന്നു വിനോജ് മാത്യു.

No comments