Breaking News

ഈസ്റ്റ്എളേരി കുടുംബശ്രീ സി.ഡി.എസിൻ്റെ ജനകീയ ഹോട്ടൽ നല്ലോംപുഴയിൽ പ്രവർത്തനം തുടങ്ങി

ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനകീയ ഹോട്ടൽ നല്ലോംപുഴയിൽ പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി.  സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു സിഡിഎസ് ചെയർപേഴ്സൺ ലിസി അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. എ ഡി എം സി ടി. ഹരിദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് മെമ്പർമാരായ അന്നമ്മ മാത്യു, ജോസ് പുതിയ തോട്ടിൽ എന്നിവരും ആശംസ അർപ്പിച്ച് സംസാരിച്ചു. ഡി പി എം  തതിലേഷ്, ബ്ലോക്ക് കോർഡിനേറ്റർമാരായ മോനിഷ്,വൈശാഖ്  എന്നിവർ പങ്കെടുത്തു

No comments