Breaking News

കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ വാരാന്ത്യ കര്‍ഫ്യൂ; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക


ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി സി എം ബൊമ്മെ അറിയിച്ചു.  ഒമ്പതു മുതല്‍ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. രണ്ടുഘട്ടമായി സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. 9-12 ക്ലാസുകള്‍ ഓഗസ്റ്റ് 23 ന് തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മൂന്നാം തരംഗ സാധ്യതയെ മുന്നില്‍ കണ്ട് കോവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപം നല്‍കാന്‍ തീരുമാനമെടുത്തതായി കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വ്യഴാഴ്ച കേരളത്തില്‍ 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.



24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1154, കൊല്ലം 2867, പത്തനംതിട്ട 447, ആലപ്പുഴ 944, കോട്ടയം 949, ഇടുക്കി 384, എറണാകുളം 1888, തൃശൂര്‍ 2605, പാലക്കാട് 1636, മലപ്പുറം 2677, കോഴിക്കോട് 2386, വയനാട് 387, കണ്ണൂര്‍ 964, കാസര്‍ഗോഡ് 758 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,77,924 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,97,834 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

No comments