ഹോസ്ദുർഗ് ലയൺസ് ക്ലബ് ഓണക്കിറ്റുകൾ വിതരണം ചെയ്തു
ഹൊസ്ദുർഗ്: ഹൊസ്ദുർഗ് ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. വിതരണോത്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിച്ചു. കാഞ്ഞങ്ങാട് പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൗറ്റിയുടെ പരിചരണത്തിലുള്ള കിടപ്പു രോഗികളുടെ കുടുംബാംഗങ്ങൾക്കാണ് അരി, പലവ്യജ്ഞനം, പച്ചക്കറി അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ക്ലബ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. നാസർ കൊളവയൽ, സി.എ.പീറ്റർ, ബിന്ദു രഘുനാഥ്, സ്റ്റീഫൻ ജോസഫ്,മുഹമ്മദ് ഹാസിഫ് എന്നിവർ സംസാരിച്ചു. അഡ്വ.എം.രമേഷ് സ്വാഗതവും കെ.സി. പീറ്റർ നന്ദിയും പറഞ്ഞു.
No comments