രാജ്യത്തിൻ്റെ 75-മത് സ്വതന്ത്ര്യദിനം വിജയ ദിനാഘോഷമാക്കാൻ കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല
ഒടയംചാൽ: രാജ്യത്തിൻ്റെ 75-മത് സ്വാതന്ത്രദിനം വിജദിനാഘോഷമാക്കാനൊരുങ്ങി കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ കട്ടൂർ ഇ.കെ.നായനാർ പൊതുജന വായനശാല. ബാലസംഘം പാത്തിക്കര യൂണിറ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വായനശാലയുടെ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, ബാലസംഘം ജില്ലാ പ്രസിഡണ്ട് കെ.വി ശിൽപ്പ തുടങ്ങിയവർ പങ്കെടുക്കും.
No comments