Breaking News

ജിയോ ടവർ മാറ്റി സ്ഥാപിക്കൽ സമരം; കാഞ്ഞങ്ങാട് കാറ്റാടിയിൽ ജനകീയ കർമ്മ സമിതി രൂപീകരിച്ചു റിലേ സമരം തുടങ്ങി


കാഞ്ഞങ്ങാട്: കാറ്റാടി കൊളവയലിൽ 80 കുടുംബങ്ങൾക്ക്  ഭീഷണിയായി സ്ഥാപിക്കുന്ന ജിയോ ടവർ മാറ്റി സ്ഥാഥാപിക്കുന്നതിനായി ജനകീയ കർമ്മ സമിതി രൂപീകരിച്ചു. ഇന്ന് മുതൽ സമര മുഖത്ത് പത്ത് പേർ ചേർന്ന് റിലേ സമരം സംഘടിപ്പിക്കും. 

കാറ്റാടിയിൽ ചേർന്ന യോഗം സി.പി. ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ ദാമോദരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ഇ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സന്തോഷ് കാറ്റാടി, രവീന്ദ്രൻ , ഹമീദ് ചേറക്കാടൻ, അമൃത രാമകൃഷ്ണൻ, പി.കെ അബ്ദുൾ അസീസ്, ഷിജി പൊയ്യക്കര ,സുഭാഷ് കാറ്റാടി, ഹംസ, കുഞ്ഞാമിന തുടങ്ങിയവർ സംസാരിച്ചു.ഉസ്മാൻ കൊറ്റിക്കൽ സ്വാഗതം പറഞ്ഞു.

ജിയോ ടവർ മാറ്റി സ്ഥാപിക്കുന്നതിനായി ജില്ലാ ചുമതലയുള്ള മന്ത്രി, എം.പി, സ്ഥലം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുന്നതിനും സഹായം അഭ്യർത്ഥിക്കുന്നതും യോഗത്തിൽ ധാരണയായി. ചെയർമാനായി വാർഡ് മെമ്പർ എ ഇബ്രാഹിമിനെയും ജനറൽ കൺവീനറായി ഉസ്മാൻ കൊറ്റിക്കാലിനേയും തിരഞ്ഞെടുത്തു. ബ്ലോക്ക് മെമ്പർ ലക്ഷ്മി തമ്പാൻ, സന്തോഷ് കാറ്റാടി, രവീന്ദ്രൻ കെ , ഹമീദ് ചേലക്കാടൻ, പി.കെ അബ്ദ്ദുൾ അസീസ് എന്നിവരെ വൈസ് ചെയർമാൻ മാരായും മുഹമ്മദ് കുഞ്ഞി, ഷിജു പൊയ്യക്കര , എ എം വിനോദ് എന്നിവരെ കൺ വീനർ മരായും തെരഞ്ഞെടുത്തു. 

No comments