എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി ഉന്നത വിജയികളേയും രക്തദാന സഹോദരങ്ങളേയും ആദരിച്ച് കല്ലൻചിറ ജമാഅത് കമ്മറ്റി
വെള്ളരിക്കുണ്ട്: കല്ലൻചിറ മുസ്‌ലിം ജമാഅത് കമ്മിറ്റി നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയും, രക്തദാന രംഗത്ത് അഭിമാനങ്ങളായ സഹോദരങ്ങൾ ബഷീർ അരീക്കോട്, സമദ് അരീക്കോട് എന്നിവരെയും ജമാഅത് കമ്മറ്റി അനുമോദിച്ചു.
ജമാ അത് ഖതീബിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ജമാ അത് പ്രസിഡന്റ് ബഷീർ എൽ കെ യുടെ അധ്യക്ഷതയിൽ സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ് വി കെ അസീസ് ഉത്ഘാടനം ചെയ്തു .ജമാ അത് സെക്രട്ടറി ബഷീർ സി എം സ്വാഗതവും ജോയിന്റ് സെക്രട്ടറി നസീർ പി നന്ദി യും പറഞ്ഞു
പഞ്ചായത്ത് മെമ്പർ ടി എം അബ്ദുൾ ഖാദർ ജമാ അത് വൈസ് പ്രസിഡന്റ് ടി എം ബഷീർ ജമാ അത് ട്രഷറർ റഷീദ് കെ പി എന്നിവർ ആശംസഅറിയിച്ചു സംസാരിച്ചു
യു എ ഇ കല്ലൻചിറ ശാഖ കമ്മിറ്റി ക്കുവേണ്ടി കരീം ഹാജിയും ഖത്തർ ശാഖ കമ്മിറ്റിക്കുവേണ്ടി കെ എച് കരീം എന്നിവരും ജമാ അത് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്ള ജോയിന്റ് സെക്രട്ടറി ഹനീഫ പി കമ്മിറ്റി അംഗങ്ങളായ ഹാരിസ് ടിപി നാസർ ടി എം എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.വിജയിച്ച കുട്ടികൾക്ക് വി കെ ഗ്രൂപ്പ് ക്യാഷ് അവാർഡ് നൽകി
No comments