കാഞ്ഞങ്ങാടെ ആദ്യകാല ഡോക്ടറും പൗരപ്രമുഖനുമായ ഡോ.കെ.പി സുധാകരൻ നായർ അന്തരിച്ചു
കാഞ്ഞങ്ങാട്: ഡോ കെ.പി. സുധാകരൻ നായർ (71) അന്തരിച്ചു. മുൻ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ പദവിയിലും,ഒപ്പം കാഞ്ഞങ്ങാട് ഭാഗത്തുള്ള ആദ്യകാല ഡോക്ടർമാറിൽ ഒരാളുമാണ്, ജില്ലാക്കകത്തു നിന്നും പുറത്ത് നിന്നും നിരവധി ആളുകൾ അദ്ദേഹത്തിന്റെ സേവനം തേടി സൗത്തിൽ വന്നിരുന്നു, കുറച്ചു മാസങ്ങളിൽ ആയി അസുഖബാധിതൻ ആയി ആശുപത്രിയിലും വീട്ടിലും ആയി കിടപ്പിൽ ആയിരുന്നു, ഒരുപാട് ക്ഷേത്ര-തറവാട് കളുടെ ഭാരവാഹിയായും,മറ്റു സമുദായിക സഹകരണ സംഘടനകളുടെ തലപ്പത്തും നല്ല രീതിയിൽ പ്രവർത്തിച്ച വ്യക്തിത്വവും ആയിരുന്നു,നിരവധി സാംസ്‌കാരിക-ആദ്യത്മിക പരിപാടികൾ നാട്ടിൽ നടക്കുമ്പോൾ എല്ലാ കാര്യങ്ങൾക്കും നാട്ടുകാർ ചുക്കാൻ ഏൽപ്പിച്ചിരുന്നത് അദ്ദേഹത്തെ ആയിരുന്നു, കെട്ടിടമില്ലാതെ സൗത്ത് പോസ്റ്റ് ഓഫീസ് എന്ന വിലാസം നഷ്ടപ്പെടും എന്നാകും എന്ന് ഉറപ്പായപ്പോൾ സൗത്ത് പോസ്റ്റ് ഓഫീസിനു വേണ്ടി കണ്ണായസ്ഥലം വിട്ടു നൽകിയത് ഒടുവിൽ ചെയ്ത ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രം ഭാര്യ:പ്രമീള, മക്കൾ ഡോ:വിവേക് സുധാകരൻ, ശ്രുതി സുധാകരൻ.
No comments