Breaking News

കൊന്നക്കാടിൻ്റെ കണ്ണിലുണ്ണി സൂസി ഇനിയില്ല വർഷങ്ങളായി കൊന്നക്കാട് ടൗണിൻ്റെ ഭാഗമായിരുന്നു ഈ നായ


കൊന്നക്കാട് : വർഷങ്ങളായി കൊന്നക്കാട് ടൗണിൽ നാട്ടിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞിരുന്ന സൂസി എന്ന നായയുടെ വിയോഗം കൊന്നക്കാട്ടുകാർക്ക് നൊമ്പരമായി മാറി. ടൗണിലെ ടാക്സി ഡ്രൈവർമാരുടെയും ചുമട്ടുതൊഴിലാളികളുടേയും വ്യാപാരികളുടേയും കണ്ണിലുണ്ണിയായ സൂസി എന്ന നായയുടെ പെട്ടെന്നുള്ള വേർപാട് ഏവരിലും ദുഃഖമുണ്ടാക്കി. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലാത്ത സൂസി ടൗണിൽ വരുന്ന എല്ലാവരുടെയും കാവലാളായി മാറുകയും ചെയ്യും. സൂസിയുടെ വിയോഗത്തിലുള്ള ദുഃഖം  വിനു തൊട്ടോനും, ഹരി കുമാറും പങ്കു വെച്ചു. കൊന്നക്കാട് വൈറ്റ് ആർമി കൂട്ടായായ്മ അംഗങ്ങൾ നായയുടെ മൃതദേഹം സംസ്കരിക്കാൻ മുന്നോട്ട് വന്നത് മൃഗ സ്നേഹത്തിന്റെ വേറിട്ട മാതൃകയായ്.

No comments