Breaking News

കിനാനൂർ കരിന്തളത്ത് ബയോഫ്ലോക്ക് മത്സ്യകൃഷി വിളവെടുത്തു പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു


കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ ബയോ ഫ്ലോക്ക് മൽസ്യകൃഷി വിളവെടുപ്പ് നടത്തി. കോയിത്തട്ട അമ്പേത്തടിയിലെ രാജൻ മാമ്പറയുടെ വീട്ടുമുറ്റത്ത് 138000 രൂപ ചെലവഴിച്ചാണ് ബയോ ഫ്ലോക്ക് മൽസ്യകൃഷി ടാങ്ക് നിർമ്മിച്ചത് 6 മാസം മുമ്പ് തിലാപ്പിയ ഇനത്തിൽപ്പെട്ട ചിത്രലാഡ മൽസ്യവിത്താണ് നിക്ഷേപിച്ചത് 

കിനാനൂർ കരിന്തളം പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ മൽസ്യകൃഷി പ്രോജക്ട നടപ്പിലാക്കുന്നുണ്ട്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട്  ടി.കെ രവി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത അധ്യക്ഷത വഹിച്ചു. എം നാരായണൻ പി.സുധാകരൻ. ശ്രീജ ടി, പി.ബിന്ദു ,  മാമ്പറ രാജൻ എന്നിവർ സംസാരിച്ചു വരയിൽ രാജൻ സ്വാഗതം പറഞ്ഞു

No comments