Breaking News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: കാസര്‍ഗോഡ് ജില്ലയില്‍ 49 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു


കാസര്‍കോട്: ജില്ലയിലെ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ളുടെ ഭാഗമായി  49 സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ കൂടി  നിയമിച്ചു. ഇതില്‍ 10 പേര്‍ റിസേര്‍വ് ആണ്.  കോവിഡിന്റെ തുടക്കത്തില്‍ ജില്ലയിലെ ഹയര്‍സെക്കര്‍ഡറി അധ്യാപകര്‍മാത്രമായിരുന്നു സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍. പുതുക്കിയ ലിസ്റ്റ് പ്രകാരം ജില്ലയിലെ ഗസ്റ്റഡ് ഉദ്യോഗസ്ഥരെ കൂടി സെക്ടറല്‍ മജിസ്ട്രേറ്റ് മാരായി നിയമിച്ചു.   വിവിധ തലത്തിലുള്ള കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളിലെ ഓഫീസര്‍മാരുമായി സഹകരിച്ചാണ്  സെക്ടര്‍ മജിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുക.   കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉടമസ്ഥന്‍ അടക്കമുള്ള ജീവനക്കാര്‍ മാസ്‌ക് എന്നിവ ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടോ എന്നും സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടോ എന്നുമുള്ള കാര്യങ്ങളും  സ്ഥാപനത്തിനു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാവുന്നില്ല എന്നും അകലം പാലിക്കുന്നുണ്ടെന്നും സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധിക്കും. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്നും ഇവര്‍ പരിശോധിച്ച് നടപടിയെടുക്കും. പുതിയതായി വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ  ചുമതലയേറ്റ  സെക്ടറര്‍ മജിസ്ട്രേറ്റുമാരുടെ പേര് ചുവടെ ചേര്‍ക്കുന്നു:


കാഞ്ഞങ്ങാട് നഗരസഭ- ബാലകൃഷണ ആചാര്യ, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ കാഞ്ഞങ്ങാട്

നീലേശ്വരം നഗരസഭ-എം എഫ് പോള്‍, ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കാഞ്ഞങ്ങാട്,

അജാനൂര്‍- മോഹന്‍ദാസ്, അസി. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്ഡ കാസര്‍കോട്,

ബദിയഡുക്ക- ശിവ കുമാര്‍, കൃഷി ഓഫീസര്‍

ബേഡഡുക്ക-എ വിനോദ് കുമാര്‍, എച്ച് എസ് എസ് ടി കൊമേഴ്‌സ്

ചെമ്മനാട്- കെ എ പ്രവീണ്‍ കുമാര്‍, ജൂനിയര്‍ ഹൈഡ്രോളജിസ്റ്റ് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്

ചെങ്കള-പി അജിത്, അസി. എഞ്ചിനീയര്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്

ചെറുവത്തൂര്‍- രമേശന്‍ കോളിക്കര, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, ജി എസ് ടി

ദേലംപാടി- ബി ഹരിഷ പട്ടാളി, എച്ച് എസ് എസ് ടി ഹിസ്റ്ററി

കാറഡുക്ക,-എം രവിപ്രകാശ്, എച്ച് എസ് എസ് ടി

കയ്യൂര്‍ ചീമേനി- കെ സി അനില്‍ കുമാര്‍, എച്ച് എസ് എസ് ടി,ജി എച്ച് എസ് എസ് കയ്യൂര്‍

കിനാനൂര്‍-കരിന്തളം- നിഖില്‍ നാരായണന്‍, കൃഷി ഓഫീസര്‍ കിനാനൂര്‍-കരിന്തളം

കോടോം -ബേളൂര്‍- ജോണ്‍ മാത്യൂ, എച്ച് എസ് എസ് ടി എക്കണോമിക്‌സ്

കുമ്പള- എസ് ഗണേഷ്, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ജി എസ് ടി കാസര്‍കോട്

കുറ്റിക്കോല്‍- പി വി പ്രകാശന്‍, എച്ച് എസ് എസ് ടി

മടിക്കൈ- പി മോഹനന്‍, എച്ച് എസ് എസ് ടി ജി എച്ച് എസ് എസ് അട്ടേങ്ങാനം

മംഗല്‍പാടി- വി നാരായണന്‍, എച്ച് എസ് എസ് ടി

മഞ്ചേശ്വരം- വിജയകുമാര, എച്ച് എസ് എസ് ടി  ഇംഗ്ലീഷ്

മൊഗ്രാല്‍ പുത്തൂര്‍- സി കെ നാരായണന്‍, എ എ, ഡി ഇ ഒ ഓഫീസ് കാസര്‍കോട്

മൂളിയാര്‍- സി എച്ച് ശ്രീ കൃഷണ ഭട്ട്, എച്ച് എസ് എസ് ടി എക്കണോമിക്‌സ്

പടന്ന- കെ വി തമ്പാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, എ ഡി റീസര്‍വ്വെ കാസര്‍കോട്

പൈവളിഗെ- കെ ചന്ദ്രകുമാര്‍, എച്ച് എസ് എസ് ടി കന്നഡ

പള്ളിക്കര- ടി കെ ആനന്ദ്, അസി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, കാസര്‍കോട്

പനത്തടി- ഷിജു പി ലൂക്കോസ്, എച്ച് എസ് എസ് ടി മലയാളം

പിലിക്കോട്,- പി സുഭാഷ് ജൂനിയര്‍ അക്കൗണ്ടന്റ്‌സ് ഓഫീസര്‍

പുല്ലൂര്‍-പെരിയ- സി പ്രമോദ് കുമാര്‍, കൃഷി ഓഫീസര്‍, പുല്ലൂര്‍ പെരിയ

പുത്തിഗെ- വി പി പ്രിന്‍സ്‌മോന്‍, എച്ച് എസ് എസ് ടി,

തൃക്കരിപ്പൂര്‍- മുഹമ്മദ് അക്രം, എച്ച് എസ് എസ് ടി, ജി എച്ച് എസ് എസ് തൃക്കരിപ്പൂര്‍

വെസ്റ്റ് എളേരി- ജിതേഷ് തോമസ്, എച്ച് എസ് എസ് ടി, ജി എച്ച് എസ് എസ് പരപ്പ


നീലേശ്വരം നഗരസഭ- കെ ഹരിപ്രസാദ് എച്ച് എസ് എസ് ടി ഫിസിക്‌സ്, കക്കാട്ട്

കയ്യൂര്‍ ചീമേനി- കെ എന്‍ മനോജ് കുമാര്‍, എച്ച് എസ് എസ് ടി സീനിയര്‍ ഗ്രേഡ് ഹിസ്റ്ററി

കുറ്റിക്കോല്‍- എ രഘുവരന്‍, എച്ച് എസ് എസ് ടി, ജി വി എച്ച് എസ് എസ് മുള്ളേരിയ

ചെറുവത്തൂര്‍-ടി വി രഘുനാഥന്‍, എച്ച് എസ് എസ് ടി, കുട്ടമത്ത് ജി എച്ച് എസ് എസ്

മടിക്കൈ- വി പ്രമോദ്, എച്ച് എസ് എസ് ടി ഫിസിക്‌സ്

തൃക്കരിപ്പൂര്‍- എന്‍ അബ്ദുള്‍ ലത്തീഫ്, എച്ച് എസ് എസ് ടി, പൊളിറ്റിക്കല്‍ സയന്‍സ്

ബദിയഡുക്ക- എം എ വിനോജ്, എച്ച് എസ് എസ് ടി,എക്കണോമിക്‌സ്, എടനീര്‍, ജി എച്ച് എസ് എസ്

മധൂര്‍- എം ശശിധര, ലക്ചര്‍,ഡയറ്റ് മായിപ്പാടി

പുത്തിഗെ- വൈ.നാഗരാജ,എച്ച് എസ് എസ് ടി, പൊളിറ്റിക്കല്‍ സയന്‍സ്

No comments