Breaking News

കൊന്നക്കാട് പറമ്പ ഭീമനടി വഴി നീലേശ്വരത്തേക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നിർത്തിയിട്ട് കാലങ്ങളായി മലയോരത്തെ യാത്രക്കാർ ദുരിതത്തിൽ


വെള്ളരിക്കുണ്ട്: പത്തു വർഷത്തിൽ കൂടുതലായി കൊന്നക്കാട് നിന്ന് രാവിലെ 7:20ന് പുറപ്പെട്ട് പറമ്പ റോഡ് ജംഗ്ഷൻ വഴി പറമ്പ, എളേരിത്തട്ട്, നർക്കിലക്കാട്, ഭീമനടി, കുന്നുംകൈ, നീലേശ്വരം വരെ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ് കുറച്ച് കാലങ്ങളായി സർവീസ് നടത്തുന്നില്ല. ഈ റൂട്ടിൽ ഉണ്ടായിരുന്ന ഏക ബസ് സർവീസ് ആണ് ഇപ്പോൾ സർവീസ് നിർത്തിവച്ചത്, ഇതു മൂലം മലയോരത്തെ  ജനങ്ങൾ വളരെയധികം യാത്ര ദുരിതത്തിലാണ്.

ഇത് സംബന്ധിച്ച് വെസ്റ്റ് എളേരിയിലെ ജനങ്ങൾ കാഞ്ഞങ്ങാട് കെഎസ്ആർടിസി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്ക് നിവേദനം നൽകി.ബസ് സർവീസ്  എത്രയും പെട്ടന്ന് പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

No comments