Breaking News

പാരാലിമ്പിക്‌സ്‌: ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം, ജാവലിൻ ത്രോയിൽ ലോക റെക്കോർഡിട്ട് സുമിത് ആന്റിൽ


ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് ആന്റിലിനാണ് സ്വർണമെഡൽ സ്വന്തമാക്കിയത്. ലോകറെക്കോഡോടെയാണ് സുമിത്തിന്റെ നേട്ടം. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ഏഴാം മെഡലാണിത്.

ആദ്യ ത്രോയിൽ 66.95 മീറ്റർ റെക്കോർഡിട്ട സുമിത് അടുത്തതിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം നേടിയത്.

No comments