Breaking News

സോഷ്യൻ മീഡിയയിൽ മഹാശോഭായാത്ര ഒരുക്കി ബാലഗോകുലത്തിന്റെ ഓൺലൈൻ കൃഷ്ണവേഷ മത്സരം

പരപ്പ : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കോവിഡ് മൂലം നിരത്തുകളിൽ ശോഭായാത്ര ഇല്ലെങ്കിലും ശ്രീ തളിയിൽ ബാലഗോകുലം ഓൺലൈൻ കൃഷ്ണ വേഷ മത്സരത്തിലൂടെ സോഷ്യൻ മീഡിയയിൽ മഹാശോഭായാത്ര തീർക്കുന്നു. നൂറിലധികം കൃഷ്ണവേഷധാരികളായ കുട്ടികളുടെ ഫോട്ടോകൾ ആണ് ബാലഗോകുലം ഫേസ്ബുക്ക് പേജിൽ ഇതുവരെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഏറ്റവും  കൂടുതൽ ലൈക്ക് ലഭിക്കുന്ന ഫോട്ടോയ്ക്ക് ബാലഗോകുലം നൽകുന്ന സമ്മാനവും ഉണ്ട്. സെപ്റ്റംബർ 1 വരെയാണ് കൃഷ്ണ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ കുട്ടികളുടെ ഫോട്ടോ പോസ്റ്റ്‌ ചെയ്യുവാനുള്ള സമയം. സെപ്റ്റംബർ 6 ന് ഫല പ്രഖ്യാപനം.









No comments