Breaking News

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പോലീസ് അതിക്രമം: എടത്തോട് കർഷക സംഘം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ: പത്ത് മാസത്തോളമായി രാജ്യ തലസ്ഥാനത്ത് എ ഐ കെ എസ്ന്റെയും അഖിലേന്ത്യ കിസാൻ മോർച്ചയുടെയും ഭാഗമായി നടക്കുന്ന കർഷക സമരത്തിന് നേർക്ക് ഹരിയാനയിലെ ഗരോണ്ടയിൽ നടന്ന ക്രൂരമായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കർഷക സംഘം ബളാൽ വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടത്തോട് പ്രതിഷേധ പ്രകടനം നടത്തി. പോലീസ് ലാത്തിചാർജിൽ കർഷക നേതാവ് സുശീൽ കാജൽ രക്തസാക്ഷിത്വം വരിച്ചിരുന്നു

പ്രകടനത്തിന് കേരള കർഷക സംഘം ബളാൽ വില്ലേജ് സെക്രട്ടറി കെ സി സാബു , പ്രസിഡണ്ട് ദാമോദരൻ കൊടക്കൽ, മധു എ, ബാലൻ പി എന്നിവർ നേതൃത്വം നല്കി.

No comments