Breaking News

'കർഷകരുടെ കടം മുഴുവൻ എഴുതി തള്ളുക': കർഷകസംഘം പറമ്പ വില്ലേജ് കൺവൻഷൻ സമാപിച്ചു നാട്ടക്കല്ല് പോസ്റ്റോഫീസിൽ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും പ്രമേയം


മാലോം: കർഷക സംഘം പറമ്പ വില്ലേജ് കൺവൻഷൻ സമാപിച്ചു. കർഷക സമരത്തിനിടെ ഹരിയാനയിൽ പോലീസ് അക്രമത്തിൽ കർഷകൻ കൊല്ലപ്പെട്ട നടപടിയിൽ കൺവൻഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. കർഷക സമരം ചർച്ച ചെയ്തു ഉടൻ പരിഹരിക്കുക, കർഷകരുടെ കടം മുഴുവൻ എഴുതി തള്ളുക, നാട്ടക്കല്ല് പോസ്റ്റ് ഓഫീസിൽ സ്ഥിരം ജീവനക്കാരെ നിയമിക്കുക എന്നീ പ്രമേയങ്ങൾ കൺവൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൺവൻഷൻ കർഷക സംഘം ഏരിയാ സെക്രട്ടറി ടി പി തമ്പാൻ ഉൽഘാടനം ചെയ്തു. തമ്പാൻ നായർ പറമ്പ അധ്യക്ഷം വഹിച്ചു. വി നാരായണൻ സ്വാഗതം പറഞ്ഞു

No comments