Breaking News

കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി: കുമളിയിലെ സ്വകാര്യ ലോഡ്ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ദിനേഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

No comments