കുടുംബശ്രീ കാരാട്ട് എ ഡി എസ് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിൽ ഓണം വിപണനമേള സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കുടുംബശ്രീ കാരാട്ട് എഡിഎസിൻ്റെ നേതൃത്വത്തിൽ ഓണം വിപണനമേള വെള്ളരിക്കുണ്ട് എ.കെ.ജി നഗറിൽ സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ എം.ബി രാഘവൻ ഉദ്ഘാടനം ചെയ്തു, ശ്രീജ രാജൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് പന്നിത്തടം, രമണി രവി, ഭാർഗ്ഗവി തമ്പാൻ എന്നിവർ സംസാരിച്ചു. ദീപസണ്ണി സ്വാഗതം പറഞ്ഞു
No comments