Breaking News

ദുരിതകാലത്ത് കലാകാരന്മാർക്ക് കൈത്താങ്ങായി പരപ്പ വെസ്റ്റേൺ ഡാൻസ് വേൾഡ് അക്കാദമി പ്രദേശത്തെ കലാകാരന്മാർക്ക് ഓണകിറ്റുകൾ എത്തിച്ചു നൽകി

പരപ്പ: ദുരിതകാലത്ത് കലാകാരന്മാർക്ക് കൈത്താങ്ങേകി പരപ്പ വെസ്റ്റേൺ ഡാൻസ് വേൾഡ് ഡാൻസ് അക്കാദമി. പ്രദേശത്തെ കലാകാരന്മാർക്ക് ഓണകിറ്റുകൾ വീട്ടിൽ എത്തിച്ചു നൽകിയാണ് വെസ്റ്റേൺ ഡാൻസ് വേൾഡ് ഈ ദുരിതകാലത്ത് കൈത്താങ്ങേകിയത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം സ്റ്റേജ് പ്രോഗ്രാമിലൂടെയും മറ്റ് കലാപ്രകടനങ്ങളിലൂടെയും കിട്ടുന്ന വരുമാനം നിലച്ചതോടെ ദുരിതത്തിലായ കലാകാരന്മാരുടെ വേദന അടുത്തറിയുന്ന വെസ്റ്റേൺ ഡാൻസ് വേൾഡിലെ കലാകാരന്മാരാണ് ഈ നന്മ നിറഞ്ഞ പ്രവർത്തിക്ക് പിന്നിൽ. കൂരാംകുണ്ട് സ്വദേശിയായ കലാകാരൻ രാമചന്ദ്രന് ഓണക്കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.

വെസ്റ്റേൺ അക്കാദമി പ്രസിഡന്റ്‌ അനീഷ് കാരാട്ട്,സെക്രട്ടറി ധനേഷ് കാരാട്ട്, രക്ഷധികാരി രവി, ട്രഷറർ സുജിത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനീഷ്, രാഹുൽ, ഷൈനി, അമ്മു എന്നിവർ നേതൃത്വം നൽകി

No comments