Breaking News

പ്രജീഷിൻ്റെ മരണം കൊലപാതകം: മൃതദേഹം തിരിച്ചറിഞ്ഞു കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായതായും 2 പേർ പോലീസ് നിരീക്ഷണത്തിലാണെന്നും സൂചന

ചക്കരക്കൽ: പ്രശാന്തിനിവാസിൽ ഇ.പ്രജീഷിൻ്റെ (33) മരണം കൊലപാതകം തന്നെ. ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിനു സമീപം കരുണൻ പീടികയോട് ചേർന്നുള്ള കനാലിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായതായും 2 പേർ നിരീക്ഷണത്തിലാണെന്നും സൂചന ലഭിച്ചു. 19 നാണ് പ്രജീഷിനെ കാണാതായത്.

ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണുർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കരക്കൽ പോലിസ് സ്റ്റേഷനിൽ ആഗസ്ത് 9ന് അറസ്റ്റ് ചെയ്ത മരമോഷണ കേസിലെ പ്രതികളിൽ നിന്നു പ്രജിഷിന് ഭിഷണി ഉണ്ടായിരുന്നു എന്ന് പ്രജി ഷിൻ്റെ സുഹൃത്തുക്കൾ പറഞ്ഞു. കണ്ണുർ ഫോറൻസിക് യൂണിറ്റ് ഓഫിസർ പി. ശ്രീജയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കണ്ണുർ ഫയർഫോഴ്സ് യൂണിറ്റ് എ.എസ്.പി.ഉണ്ണികൃഷ്ണൻ, ജൂനിയർ ഫയർ അസി. സ്റ്റേഷൻ ഓഫിസർ കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മ്യതദേഹം പുറത്തടുത്തത്.സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജസ്റ്റിൻ ജോസഫ്, ഡി.വൈ.എസ്. പി  പി.പി.സദാനന്ദൻ,ചക്കരക്കൽ സി ഐ സത്യനാഥൻ, എടക്കാട് സി ഐ എം.അനിൽകുമാർ, എസ് ഐ മഹേഷ് കണ്ടമ്പേത്ത് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി.പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് എ.വി.ഷിബ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ് കെ.ദാമോധരൻ,  ചെമ്പിലോട് നാലാം വാർഡ്മെമ്പർ എം.വി.അനിൽകുമാർ, പത്താംവാർഡ് മെമ്പർ ടി.കെ.ഗോവിന്ദൻ സി.പി.ഐ.എം അഞ്ചരക്കണ്ടി എറിയ സെക്രട്ടറി, കെ.ബാബുരാജ്, ബി.ജെ.പി.നേതാവ്, പി.ആർ രാജൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ചക്കരക്കൽ പ്രശാന്തി നിവാസിൽ ശങ്കര വാര്യർ, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്.

No comments