Breaking News

പെരിയ ഗവ.പോളിടെക്നിക് കോളേജിൽ താത്കാലിക അധ്യാപകരുടെ ഒഴിവ്


കാസർഗോഡ്: പെരിയയിലെ കാസർകോട് ഗവ.പോളിടെക്‌നിക് കോളേജിൽ സിവിൽ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ, മെക്കാനിക്കൽ എൻജിനീയറിങ്ങ് എന്നീ ബ്രാഞ്ചുകളിലെ ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ എൻജിനീയറിങ്ങ് ബിരുദമാണ് യോഗ്യത.


സിവിൽ എൻജിനീയറിങ്ങിന് ഒൻപതിന് തിങ്കളാഴ്ചയും ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങ് എന്നിവയ്ക്ക് 10-ന് ചൊവ്വാഴ്ചയും കംപ്യൂട്ടർ എൻജിനീയറിങ്ങിന് 11 നും, മെക്കാനിക്കൽ എൻജിനീയറിങ്ങിന് 12നുമാണ് കൂടിക്കാഴ്ച.


താത്‌പര്യമുളള ഉദ്യോഗാർഥികൾ അതത് ദിവസങ്ങളിൽ രാവിലെ 10-ന് മുൻപ് ഫോട്ടോ പതിച്ച ബയോഡേറ്റ, എല്ലാ അക്കാദമിക-പരിചയ സർട്ടിഫിക്കറ്റുകളുടെ അസ്സലും അവയുടെ പകർപ്പുകളും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ:9995681711.

No comments