പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടി: 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് 24 മുതല്‍ അപേക്ഷിക്കാം ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത് എന്നാല്‍ പ്രേസ്‌പെക്ടസിലും ഏകജാലക സോഫ്റ്റ്‌വെയറിലും മാറ്റങ്ങള്‍ വരുത്താന്‍ ഉള്ളതിനാലാണ് തിയ്യതില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
മുന്നോക്ക സംവരണം കൂടി ഉള്‍പ്പെടുത്തി പുതിയ പ്രേസ്‌പെക്ടസ് വിദ്യാഭ്യാസ വകുപ്പ് നാളെ പുറത്തിരക്കും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയ പ്രേസ്‌പെക്ടസ് ആണ് പ്രവേശനത്തിനായി ഉപയോഗിക്കുന്നത്.ഏകജാല സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ തുടങ്ങാനാണ് വദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.ഇത്തവണ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക.
പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം തന്നെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ആധുനിക ശാസ്ത്ര - സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിക്ക് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും.
സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി ഉണ്ടാകും.
പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ സ്‌കൂള്‍ സംവിധാനങ്ങള്‍ ഏകീകരിക്കാനുള്ള പ്രവര്‍ത്തനം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന നിലയില്‍ നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സ്‌കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തും. കെട്ടിടങ്ങളെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും ഊന്നല്‍. ഫര്‍ണിച്ചറുകള്‍ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും. സ്‌കൂളുകളില്‍ സൗരോര്‍ജം പ്രയോജനപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കും.
അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി പ്രൊഫഷനലിസം വര്‍ദ്ധിപ്പിക്കും. പ്രീ പ്രൈമറി രംഗത്ത് ക്‌ളസ്റ്റര്‍ അധിഷ്ഠിത ഇടപെടല്‍ നടത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ഗണിതപഠനം 'മഞ്ചാടി' ശാസ്ത്രപഠനം 'മഴവില്ല്' പദ്ധതികള്‍ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മാറ്റിയെടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കും.
പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രധാനം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പാഠ്യ പദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് വിദ്യാഭ്യാസം.
എല്ലാകാലത്തും പാഠ്യ പദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികളിലേക്ക് കടന്നപ്പോള്‍ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വന്നിട്ടുള്ളത്. അതിനാല്‍ ഇത്തവണയും അധ്യാപക സംഘടനകളുടെ അടക്കം ഭാഗത്തു നിന്നും ഉയരാന്‍ സാധ്യതയുള്ള ശക്തമായ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് മാത്രമേ സര്‍ക്കാരിന്പാ ഠ്യപദ്ധതി പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. ഏതായാലും എത്ര വലിയ എതിര്‍പ്പ് ഉയര്‍ന്നാലും പാഠ്യപദ്ധതി പരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
No comments